Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമാർ തോമസ്...

മാർ തോമസ് തറയിൽ മെത്രാപ്പൊലീത്തായുടെ സ്ഥാനാരോഹണം 31-ന്

കോട്ടയം: ചങ്ങനാശ്ശേരി അതിരൂപതയുടെ ഒൻപതാമത് മേല ധ്യക്ഷനും അഞ്ചാമത് മെത്രാപ്പൊലീത്തായുമായി നിയമിതനായ മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണവും മേലധ്യക്ഷസ്ഥാനത്തുനിന്ന് വിരമിക്കുന്ന മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പൊലീത്തായുള്ള നന്ദിപ്രകാശനവും വ്യാഴാഴ്ച(31) ചങ്ങനാശ്ശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ  നടക്കും.

അതിരൂപതയെ നയിച്ച മാർജോസഫ് പെരുന്തോട്ടം മെത്രാപ്പൊലീത്താ വിരമിച്ച
തിനെത്തുടർന്നാണ് സിറോ മലബാർ സിനഡ് മാർ തോമസ് തറയിലിനെ പുതിയ അധ്യക്ഷനായി തിരിഞ്ഞെടുത്തത്. വ്യാഴാഴ്ച രാവിലെ 9ന് പള്ളിയങ്കണത്തിൽ
പ്രത്യേകം തയ്യാറാക്കിയ പന്തലിൽ സ്ഥാനാരോഹണ ശുശ്രൂഷ തുടങ്ങും. സിറോ മലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ കാർമികനായിരിക്കും.

മാർ ജോസഫ്പെരുന്തോട്ടം, പാലാ രൂപതാ മെത്രാൻ മാർ ജോസഫ്
കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരാകും. മാർ റാഫേൽ തട്ടിൽ സന്ദേശം നൽകും.
തുടർന്ന് മാർ തോമസ് തറയിലിന്റെ കാർമികത്വത്തിൽ കുർബാനയർപ്പണം. 11.45-ന് പൊതുസമ്മേളനം.

വത്തിക്കാൻ മുൻ പ്രതിനിധി ആർച്ചുബിഷപ്പ് മാർ ജോർജ് കോച്ചേരിയും നിയുക്ത കർദിനാൾ മാർ ജോർജ് കൂവക്കാടും ചേർന്ന് ഭദ്രദീപം തെളിക്കും. സി.ബി.സി.ഐ. പ്രസിഡന്റ് ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനാകും.

കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പുമന്ത്രി ജോർജ് കുര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സിറോ മലബാർ സഭയുടെ മുൻ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും. നിരവധി സഭാ വിശ്വാസികൾ ചടങ്ങിന് സാക്ഷ്യം വഹിക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുഴുവേലിപ്പുറം പറമ്പത്ത് കുടുംബ ക്ഷേത്രത്തിൽ കലശാഭിഷേകവും വാർഷിക പൂജയും കാവിൽ നൂറും പാലും

തിരുവല്ല: പെരിങ്ങര കുഴുവേലിപ്പുറം പറമ്പത്ത് കുടുബ ക്ഷേത്രത്തിൽ കലശാഭിഷേകവും വാർഷിക പൂജയും കാവിൽ നൂറും പാലും  നടന്നു. ക്ഷേത്രം തന്ത്രി ചൊർണ്ണൂർ ഇല്ലെത്ത് ഈശ്വരൻ  നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു.  പ്രമോദ് തിരുമേനി,...

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം വർണ്ണക്കൂട്- 2025

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം വർണ്ണക്കൂട്- 2025  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...
- Advertisment -

Most Popular

- Advertisement -