Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsമാർത്തോമ്മാ സഭാ...

മാർത്തോമ്മാ സഭാ ശാസ്ത്ര അവാർഡുകൾ സമ്മാനിച്ചു

തിരുവല്ല: ശാസ്ത്ര-സാങ്കേതിക മേഖലയിൽ ദേശീയ-അന്തർദ്ദേശിയ മികവ് തെളിയിച്ചിട്ടുള്ളവർക്ക് മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിലുള്ള പതിനാറാമത് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ്  മൃഗസംരക്ഷണ പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ ഡോ. ശോശാമ്മ എെപ്പിന് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ആണ് അവാർഡ്.

യുവശാസ്ത്രജ്ഞർക്കുള്ള അവാർഡുകൾ ഡോ. ശാരദ പ്രസാദ് പ്രധാൻ (റൂർക്കി എെ.എെ.റ്റി. യിലെ എർത്ത്  സയൻസ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസർ) ഡോ. അശ്വനി കുമാർ തിവാരി (ന്യൂഡൽഹി ജവഹർലാൽ നെഹറു യൂണിവേഴ്സിററിയിലെ സ്കൂൾ ഒാഫ് എൻവയോൺമെന്റ് സയൻസിലെ അസിസ്റ്റന്റ് പ്രൊഫസർ),  ഡോ. അർണാബ് ദത്ത (ബോംബെ എെ.എെ.റ്റി. കെമിസ്ട്രി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ) എന്നിവർക്ക് നൽകി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്.

തിരുവല്ല സഭാ ആസ്ഥാനത്തെ സഭാ കൗൺസിൽ ചേമ്പറിൽ നടന്ന സമ്മേളനത്തിൽ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. അവാർഡുകൾ മെത്രാപ്പോലീത്താ വിതരണം ചെയ്തു. അവാർഡ് കമ്മറ്റി ചെയർമാൻ ഡോ. ഐസെക് മാർ ഫിലക്സിനോസ് അധ്യക്ഷത വഹിച്ചു.

ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ, തോമസ് മാർ തീമൊഥെയോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. തോമസ് മാർ തീത്തോസ്, സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം, സീനിയർ വികാരി ജനറാൾ വെരി റവ. മാത്യു ജോൺ, സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ, അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട്, ഡോ. ശോശാമ്മ എെപ്പ്, എ. വി. ജോൺസ്, നീതു മേരി മാമ്മൻ എന്നിവർ പ്രസംഗിച്ചു.

സമർത്ഥരായ ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്കുള്ള ജോർജ് സ്കോളർ സ്കോളർഷിപ്പ്, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്കുള്ള സാറാമ്മ ജോൺസ് സ്കോളർഷിപ്പ് എന്നിവയും നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബർ അറസ്റ്റിൽ

ന്യൂഡൽഹി : പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബർ അറസ്റ്റിൽ. പഞ്ചാബ് സ്വദേശിയും 'ജാന്‍മഹല്‍ വീഡിയോ' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുമായ ജസ്ബീര്‍ സിങ്ങിനെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാനിലെ ഇന്റർസർവീസസ്...

പരുമല പള്ളി തിരുനാൾ : മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിൽ നവംബർ രണ്ടിന് പ്രാദേശിക അവധി

ആലപ്പുഴ : പരുമല പള്ളി തിരുനാൾ ദിനമായ നവംബർ രണ്ടിന് ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ...
- Advertisment -

Most Popular

- Advertisement -