ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ വൻ ഹിമപാതത്തിൽ 40 ൽ അധികം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്.ചമോലി ജില്ലയിൽ ഇൻഡോ-ടിബറ്റൻ അതിർത്തിയോട് ചേർന്നുള്ള മാന ഗ്രാമത്തിലാണ് സംഭവം.റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന 57 തൊഴിലാളികൾ മഞ്ഞിനടിയിലകപ്പെട്ടുവെന്നും 16 പേരെ രക്ഷിച്ച് സൈനിക ക്യാംപിലേക്കു മാറ്റിയെന്നുമാണ് റിപ്പോർട്ട് .ഐടിബിപിയും ഗർവാൾ സ്കൗട്ടുകളും നാട്ടുകാരും ചേർന്നുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.