Tuesday, November 4, 2025
No menu items!

subscribe-youtube-channel

HomeNewsപാലിയേക്കരയില്‍ വന്‍...

പാലിയേക്കരയില്‍ വന്‍ കഞ്ചാവ് വേട്ട : 120 കിലോ കഞ്ചാവ് പിടികൂടി

തൃശ്ശൂർ : തൃശ്ശൂര്‍ പാലിയേക്കരയിൽ വൻ കഞ്ചാവ് വേട്ട. 120 കിലോ കഞ്ചാവ് പിടികൂടി .ഒഡീഷയില്‍നിന്ന് ലോറിയില്‍ കടത്തിയ കഞ്ചാവാണ് പിടിച്ചത്. സംഭവത്തില്‍ നാല് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ തൃശ്ശൂര്‍ റൂറല്‍ പോലീസിന്റെ ഡാന്‍സാഫ് സംഘമാണ് കഞ്ചാവ് പിടിച്ചത്. സിജോ , ആഷ്‌വിൻ , ഹാരിസ് , ജാബിർ എന്നിവരാണ് അറസ്റ്റിലായത്. ഒഡീഷയില്‍നിന്ന് വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് കേരളത്തിലെ ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തുന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രവർത്തനം ആരംഭിച്ചു

തിരുവല്ല : മാതൃഭൂമി ബുക്സ്റ്റാളിന്റെ നവീകരിച്ച ഷോറൂം തിരുവല്ല രാമൻചിറയിൽ PWD rest house ന്റെ എതിർവശത്ത് ആഗസ്റ്റ് 17 ന് പ്രവർത്തനം ആരംഭിച്ചു. പ്രസിദ്ധ സാഹിത്യകാരൻ ബെന്യാമിൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ...

മെഡിക്കൽ കോളേജ് അപകടം : ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം

തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം. കോട്ടയം മെഡിക്കൽ കോളേജിലേക്കും തിരുവനന്തപുരത്തെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലും വിവിധ സംഘടനകൾ പ്രതിഷേധ മാര്‍ച്ച്...
- Advertisment -

Most Popular

- Advertisement -