Friday, April 18, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramകെഎസ്ആര്‍സി ബസില്‍...

കെഎസ്ആര്‍സി ബസില്‍ വന്‍ സ്വര്‍ണ കവര്‍ച്ച : ഒന്നര കിലോ സ്വര്‍ണം നഷ്ടപ്പെട്ടു

മലപ്പുറം : മലപ്പുറം ചങ്ങരംകുളത്ത് കെഎസ്ആര്‍സി ബസില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ഒരു കോടി രൂപയോളം വില വരുന്ന ഒന്നര കിലോ സ്വർണം നഷ്ടപെട്ടതായിയാണ് പരാതി. സ്വർണവ്യാപാരിയായ തൃശ്ശൂർ മാടശ്ശേരി കല്ലറയ്ക്കൽ സ്വദേശി ജിബിന്റെ ബാഗിലുണ്ടായിരുന്ന സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച്ച രാത്രി പത്ത് മണിക്കാണ് സംഭവം.

കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം. കുറ്റിപ്പുറത്തു നിന്നും കയറിയ ജിബിൻ എടപ്പാളിൽ ബസ് എത്തിയപ്പോൾ ബാഗ് തുറന്നു കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടമായത് അറിയുന്നത്. തുടർന്ന് ബസ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് യാത്രക്കാരെ പരിശോധിച്ചെങ്കിലും സ്വർണം കിട്ടിയില്ല. ജ്വല്ലറിയിൽ വിൽപനയ്ക്കായി കൊണ്ടുപോയ സ്വർണമാണ് നഷ്ടപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എറണാകുളത്ത് പനി ബാധിച്ചു നാല് വയസുകാരൻ മരിച്ചു

കൊച്ചി : എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് ഇളവുംതുരുത്തിൽ വീട്ടിൽ ലിബുവിന്റെയും നയനയുടെയും മകൻ ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ...

കാറിനു മുകളിൽ മരം വീണു ഒരാൾ മരിച്ചു

ഇടുക്കി: ശക്തമായ മഴയിൽ മരം വാഹനങ്ങൾക്ക് മുകളിലേക്ക് വീണ് ഒരാൾക്ക് ദാരുണാന്ത്യം.കോതമംഗലത്തിനടുത്ത് വില്ലാന്‍ചിറയിലാണ് അപകടം നടന്നത്.കാറിനും കെഎസ്ആർടിസി ബസിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ് അപകടമുണ്ടായത്. ഉച്ചയ്ക്കുശേഷം രണ്ടരയോടെയാണ് സംഭവം. കാര്‍ യാത്രികനായ രാജകുമാരി...
- Advertisment -

Most Popular

- Advertisement -