ചങ്ങനാശ്ശേരി: എം സി റോഡിൽ ചെങ്ങന്നൂർ മുതൽ കോട്ടയം വരെയുള്ള ഭാഗങ്ങളിലെ നവീകരണം തുടങ്ങുന്നു. 36 കിലോമീറ്റർ ദൂരം 39 കോടി രൂപ ചെലവിലാണു നവീകരണം. ഇത് സംബന്ധിച്ചുള്ള കരാർ കൈമാറി സർവേ നടപടി പൂർത്തിയാക്കിയിരുന്നു. റോഡരികിലെ കാടുവെട്ടിത്തെളിക്കാനും തടസ്സങ്ങൾ നീക്കാനുമുള്ള ജോലി ആരംഭിച്ചു. ദേശീയപാത അതോറിറ്റിയുടെ കൊല്ലം സബ് ഡിവിഷൻ്റെ കീഴിലാണ് ഈ ഭാഗം വരുന്നത്.
റോഡ് ബിസി നിലവാരത്തിൽ പൂർണമായും ടാറിങ് നടത്തും. വേണ്ട യിടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ, സിഗ്നൽ, സീബ്രാലൈൻ, ബ്ലിങ്കർ ലൈറ്റുകൾ എന്നിവ സ്ഥാപിക്കും. റോഡ് കടന്നു പോകുന്ന നഗരമധ്യത്തിലെ നടപ്പാതകളുടെ നവീകരണവും പദ്ധതിയുടെ ഭാഗമാകുമെന്ന് അധികൃതർ വെക്തമാക്കി.