Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeHealthമീസില്‍സ് -...

മീസില്‍സ് – റൂബെല്ല നിവാരണ കാമ്പയിന്‍ മേയ് 31 വരെ

പത്തനംതിട്ട : മീസില്‍സ്- റൂബെല്ല രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് അഞ്ചു വയസുവരെയുള്ള കുഞ്ഞുങ്ങളുടെ വാക്‌സിനേഷന്‍ സമ്പൂര്‍ണമാക്കുന്നതിനുളള കാമ്പയിന്‍ മേയ് 31 വരെ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതാകുമാരി അറിയിച്ചു. മീസില്‍സ് – റൂബെല്ല വാക്‌സിനേഷന്‍ ഡോസുകള്‍ എടുക്കാന്‍ വിട്ടുപോയ അഞ്ചുവയസുവരെയുള്ള കുട്ടികളെ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കണ്ടെത്തി വാക്‌സിനേഷന്‍ നല്‍കും.

മറ്റ് 10 രോഗങ്ങളുടെ വാക്‌സിന്‍ എടുക്കാന്‍ വിട്ടുപോയവര്‍ക്ക് അവ കൂടി എടുക്കാന്‍ അവസരം നല്‍കും. കുഞ്ഞ് ജനിച്ച് 9 – 12, 16 – 24 മാസങ്ങളില്‍ നല്‍കുന്ന രണ്ട് ഡോസ് മീസില്‍സ് – റൂബെല്ല വാക്‌സിനിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ജീവന്‍ രക്ഷിക്കാനും സാധിക്കും. അഞ്ച് വയസുവരെയുള്ള എല്ലാ കുഞ്ഞുങ്ങളും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നുവെന്ന് ഉറപ്പു വരുത്തണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദ്യാര്‍ഥികളുടെ യാത്ര നിരക്ക് വര്‍ധിപ്പിക്കണം : സ്വകാര്യ ബസ്സുടമകൾ സമരത്തിലേക്ക്

പാലക്കാട് : വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. വിദ്യാര്‍ഥികളുടെ മിനിമം യാത്ര നിരക്ക് അഞ്ച് രൂപയാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഏപ്രിൽ അവസാന വാരത്തിൽ മുഴുവൻ ബസ്സുകളും സർവീസ് നിർത്തിവച്ച്...

പെരിങ്ങരയിൽ സ്കൂൾ കുട്ടികൾക്ക് ട്രാഫിക് ബോധവത്കരണം

തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2025 - 26 വർഷത്തെ പ്രധാന പദ്ധതിയിൽ സ്കൂൾ  കുട്ടികൾക്കായുള്ള ട്രാഫിക്  ബോധവത്കരണ പരിപാടി  പെരിങ്ങര ഗവ  ഹയർ സെക്കണ്ടറി സ്‌കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു...
- Advertisment -

Most Popular

- Advertisement -