Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsചികിത്സാപ്പിഴവ് :...

ചികിത്സാപ്പിഴവ് : കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം : കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം.ശസ്ത്രക്രിയയ്ക്ക് ശേഷം തുണി വയറിനുള്ളില്‍ തുന്നിക്കെട്ടിയെന്നാണ് പരാതി.മേനംകുളം സ്വദേശിനി ഷീബ പ്രമോദിൻ്റെ വയറ്റിനുള്ളിലാണ് അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയ നടത്തുന്നതിനിടെ തുണിക്കഷ്ണം തുന്നിക്കെട്ടിയത്.

ഡിസംബര്‍ 3നാണ് കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിൽ ഷീബ പ്രമോദിന് അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയ നടന്നത്.ശസ്ത്രക്രിയ കഴിഞ്ഞ് ഡിസംബര്‍ 12ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ പഴുത്തു.വേദന കൂടിയതോടെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ മുറിവിൻ്റെ ഒരു വശത്തുകൂടി നൂല് പുറത്തേക്കുവന്നു.ഇതോടെ ശസ്ത്രക്രിയ നടത്തിയ സിഎസ്‌ഐ ആശുപത്രിയില്‍ തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുത്തു. ആശുപത്രിക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നൽകിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടുക്കിയിൽ സ്‌കൂള്‍ ബസ് ദേഹത്തുകയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ഇടുക്കി : പിന്നോട്ടെടുത്ത സ്‌കൂള്‍ ബസ് ദേഹത്തുകയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം .ചെറുതോണി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക്ക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥിയായ ഹെയ്സൽ ബെൻ (4) ആണ് മരിച്ചത്.സ്‌കൂള്‍ മുറ്റത്ത്...

17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ നാളെ മുതൽ ; 52 രാജ്യങ്ങളിൽനിന്നുള്ള 331 സിനിമകൾ

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ആഗസ്റ്റ് 22 മുതൽ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ 331 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ആറു...
- Advertisment -

Most Popular

- Advertisement -