Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaചേർത്തലയിൽ മെഗാ...

ചേർത്തലയിൽ മെഗാ തൊഴിൽമേള : സ്വകാര്യ സ്ഥാപനങ്ങളിൽ രണ്ടായിരത്തോളം ഒഴിവുകൾ

ആലപ്പുഴ: 50ല്‍ പരം സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം ഒഴിവുകളിൽ നിയമനത്തിന് അവസരമൊരുക്കി ജൂലൈ 19 ന്  ‘പ്രയുക്തി 2025’ മെഗാ തൊഴില്‍ മേള ചേർത്തലയിൽ സംഘടിപ്പിക്കും.

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍, ചേർത്തല  എസ് എൻ കോളേജ്,  നാഷണല്‍ കരിയര്‍ സര്‍വ്വീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍  എസ് എൻ കോളേജിലാണ് മേള. പ്രവേശനം സൗജന്യമാണ്.

എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, എഞ്ചിനീയറിങ്, പാരാ മെഡിക്കല്‍, ഐ.ടി.ഐ, ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുളള 18 നും 40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയുടെ അഞ്ച് പകര്‍പ്പുകളുമായി രാവിലെ ഒമ്പത് മണിക്ക് കോളേജില്‍ എത്തണം. ഫോണ്‍: 0477 2230624, 8304057735 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തിൽ കേസ് വേണ്ടെന്ന് നിര്‍ദേശം

തിരുവനന്തപുരം : ‘പോറ്റിയെ കേറ്റിയേ’ പാര‍ഡി ഗാനത്തിൽ കേസെടുക്കാനുള്ള നീക്കം ഉപേക്ഷിച്ച് സർക്കാർ .ഗാനത്തിൽ കൂടുതൽ കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി ജില്ല പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. നേരത്തെ എടുത്ത കേസിലെ...

സംസ്ഥാന സ്‌കൂൾ കായികമേള നവംബർ 4 മുതൽ 11 വരെ കൊച്ചിയിൽ

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കായികമേള നവംബർ 4 മുതൽ 11 വരെ കൊച്ചിയിൽ നടക്കും.ഇരുപത്തിനാലായിരം കായിക പ്രതിഭകൾ പങ്കെടുക്കുന്ന കായികമേള ഒളിമ്പ്ക്‌സ് മാതൃകയിലാണ് ചിട്ടപ്പെടുത്തുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ...
- Advertisment -

Most Popular

- Advertisement -