തിരുവനന്തപുരം : ഓർത്തോഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ
ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത രാജിവെച്ചു. രാജിക്കത്ത് കാതോലിക്കാ ബാവയ്ക്ക് കൈമാറി. ചില തർക്കങ്ങൾ സഭയിൽ നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് രാജി എന്നാണ് സൂചന.
ഭദ്രാസനാധിപൻ സ്ഥാനത്തിന് പുറമെ കത്തോലിക്കാ സ്കൂളുകളുടെ മാനേജർ സ്ഥാനവും സഭാ മിഷൻ സൊസൈറ്റിയുടെ അധ്യക്ഷപദവിയിൽ നിന്നും അദ്ദേഹം രാജിവെച്ചു. എന്നാൽ രാജിക്കാര്യത്തില്‍ കാതോലിക്കാ ബാവ തീരുമാനമെടുത്തിട്ടില്ലെന്നാണ് അറിയുന്നത്.






