Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsകടപ്ര ഗ്രാമപഞ്ചായത്ത്...

കടപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി മിനി ജോസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പട്ടു

തിരുവല്ല:കടപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി പതിനാലാം വാർഡ് മെമ്പർ  മിനി ജോസ് തെരഞ്ഞെടുക്കപ്പെട്ടു.കോൺഗ്രസിലെ ധാരണ പ്രകാരം വൈസ് പ്രസിഡന്റായിരുന്ന മേഴ്സി എബ്രഹാം രാജിവച്ച ഒഴിവിലാണ് മിനി ജോസ് തെരഞ്ഞെടുക്കപ്പെട്ടത്.

പഞ്ചായത്തിൽ കോൺഗ്രസിന് ഏഴ് അംഗങ്ങളും  എൽഡിഎഫിന് 5 അംഗങ്ങളും ബിജെപിക്ക് രണ്ട് അംഗങ്ങളും ഒരു സ്വതന്ത്ര അംഗവുമാണുള്ളത് . കോൺഗ്രസിന്റെ ഏഴംഗങ്ങളിൽ 6 അംഗങ്ങൾ പങ്കെടുത്തപ്പോൾ. വൈസ് പ്രസിഡണ്ട് ആയിരുന്ന മേഴ്സി എബ്രഹാം വിപ്പ് ലങ്കിച്ചു വിട്ടു നിന്നു. എൽഡിഎഫിലെ മൂന്ന് അംഗങ്ങളാണ് തിരഞ്ഞെടുപ്പിൽ സമയത്ത് എത്തിച്ചേർന്നത്.

കൃത്യസമയത്ത് എത്തിച്ചേരാത്തതിനാൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകേണ്ട അംഗം അടക്കം രണ്ട് അംഗങ്ങൾക്ക് ഹാളിൽ പ്രവേശിക്കാനായില്ല. ഇതോടെ എൽഡിഎഫിന്റെ  ബാക്കി മൂന്ന് അംഗങ്ങളും തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതോടെ മിനി ജോസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

തിരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദന സമ്മേളനം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പിജെ കുര്യൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ റോബിൻ പരുമല അധ്യക്ഷത വഹിച്ചു.

വിപ്പ് ലെങ്കിച്ച മേഴ്‌സി എബ്രഹാംമിനെ പാർട്ടിയിൽ നിന്നും പുറത്താക്കും എന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആദച്ചായി ഉടൻ തീയേറ്ററുകളിൽ

കോട്ടയം: പരിസ്ഥിതി സംരക്ഷണവും കർഷകർ നേരിടുന്ന വെല്ലുവിളികളും പ്രമേയമാക്കി  ജെ ആൻ്റ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജി ജോസഫ് നിർമിച്ച് ഡോ. ബിനോയ്‌.ജി. റസൽ സംവിധാനം ചെയ്ത ആദച്ചായി സിനിമ ഉടൻ തിയറ്ററുകളിൽ. ...

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

കോഴിക്കോട് : കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്.പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.പുലര്‍ച്ചെ രണ്ടരയോടെ കോഴിക്കോട് തിരുവമ്പാടി -കോടഞ്ചേരി റൂട്ടിൽ തമ്പലമണ്ണയിൽ വച്ചാണ് അപകടം....
- Advertisment -

Most Popular

- Advertisement -