Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsജില്ലാ പഞ്ചായത്തിന്റെ...

ജില്ലാ പഞ്ചായത്തിന്റെ പട്ടികജാതി മൈക്രോ പ്ലാൻ മന്ത്രി ഒ. ആർ. കേളു പ്രകാശനം ചെയ്തു

പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ മെഴുവേലി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി മൈക്രോ പ്ലാൻ മന്ത്രി ഒ.ആർ. കേളു ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ നടന്ന ചടങ്ങിൽ ഓൺ ലൈനായി പ്രകാശനം ചെയ്തു. പട്ടികജാതി-പട്ടികവർഗ്ഗ  വിഭാഗങ്ങളുടെ  അടിസ്ഥാനപരമായ വികസനത്തിന് സർക്കാർ വലിയ ശ്രമമാണ് നടത്തുന്നത്.  മെഴുവേലി ഗ്രാമപഞ്ചായത്തിൽ പൈലറ്റ് ആയി തയ്യാറാക്കിയ മൈക്രോപ്ലാൻ സംസ്ഥാനത്ത് മറ്റ് പഞ്ചായത്തുകളിലും നടപ്പാക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കെ. യു. ജനീഷ് കുമാർ എംഎൽഎ മൈക്രോ പ്ലാൻ പ്രകാശനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ആർ. അജയകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. കെ. ലതാകുമാരി,  പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. എസ്. അനീഷ് മോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രജിത കുഞ്ഞുമോൻ,  മെഴുവേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗത നിരോധനം

പത്തനംതിട്ട : ഏഴംകുളം -കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പാലമുക്ക് ജംഗ്ഷനില്‍ ഏപ്രില്‍ ഏഴ് മുതല്‍ 11 വരെ ഗതാഗതം നിരോധിച്ചു. കൊടുമണ്‍ വഴി ചന്ദനപ്പളളിക്ക് പോകുന്ന വാഹനങ്ങള്‍ പറക്കോട് ജംഗ്ഷനിലൂടെ ചിരണിക്കല്‍...

Kerala Lotteries Results : 08-11-2024 Nirmal NR-405

1st Prize Rs.7,000,000/- NZ 524074 (KARUNAGAPPALLI) Consolation Prize Rs.8,000/- NN 524074 NO 524074 NP 524074 NR 524074 NS 524074 NT 524074 NU 524074 NV 524074 NW 524074...
- Advertisment -

Most Popular

- Advertisement -