പന്തളം : കാരയ്ക്കാട് സാംസ്കാരിക വേദിയുടെ (കസവ് ) പ്രഥമ കസവ് പുരസ്കാരം നാട്ടുൽസവത്തിൻ്റെ ഭാഗമായ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് സമ്മാനിച്ചു .സാന്ത്വന പരിചരണ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. നേതൃത്വപാടവത്തിനും സംഘാടന മികവിനുമുപരി നയിക്കുന്ന കരുണ എന്ന പ്രസ്ഥാനത്തിൻ്റെ നാമം അന്വർത്ഥമാക്കുന്ന മനസാണ് സജി ചെറിയാനെ വ്യത്യസ്തനാക്കുന്നതെന്ന് പി.പ്രസാദ് അഭിപ്രായപ്പെട്ടു.
കൃഷ്ണകുമാർ കാരയ്ക്കാട് അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ എഴുത്തുകാരൻ ബന്യാമിൻ മുഖ്യപ്രഭാഷണം നടത്തി. ഫോക് ലോർ അക്കാദമി ചെയർമാർ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ നാടൻ കലകളുടെ പരിശീലനോദ്ഘാടനം നിർവഹിച്ചു. വിവിധ കലാപരിപാടികളും ചിത്രകരകൗശല ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടന്നു.
കസവ് സെകട്ടറി ശ്രീരാജ് ,നാട്ടുൽസവം ജനറൽ കൺവീനർ വി.ആർ സതീഷ് കുമാർ ,മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ സദാനന്ദൻ, വൈസ് പ്രസിഡണ്ട് രമാ മോഹൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ. പുഷ്പകുമാരി, അനു. ടി, ഗ്രന്ഥ ശാലകൗൺസിൽ താലൂക്ക് സെക്രട്ടറി പി.ആർ വിജയകുമാർ, വിദ്യാ വിലാസിനി ഗ്രന്ഥശാല പ്രസിഡൻ്റ് പി.വിജയ ചന്ദ്രൻ ടി.കെ .ഇന്ദ്രജിത്ത് ,സുമ ഹരികുമാർ , ഷീല ജയൻ, റോയി. ടി. മാത്യു,വൈസ് പ്രസിഡൻ്റ് ഷജീവ്. കെ.നാരായണൻ എന്നിവർ സംസാരിച്ചു.






