ന്യൂഡൽഹി : ആഭ്യന്തര കലാപം രൂക്ഷമായ സിറിയയിലെ ഇന്ത്യക്കാർ എത്രയും വേഗം രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം. സിറിയയിലൂടെ യാത്രചെയ്യുന്നത് ഇന്ത്യക്കാര്‍ ഒഴിവാക്കണം.നിലവിൽ സിറിയയിലുള്ള ഇന്ത്യക്കാർ ഡമാസ്കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും അറിയിച്ചു. +963993385973 എന്ന നമ്പറിലും hoc.damascus@mea.gov.in എന്ന ഇമൈയിലിലും ഡമാസ്കസിലെ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാം. ലഭിക്കുന്ന വിമാനങ്ങളിൽ എത്രയും വേഗം രാജ്യത്ത് നിന്ന് പോകണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.സിറിയയിൽ ബഷാർ അൽ അസദ് സർക്കാരും വിമതരും തമ്മിൽ പോരാട്ടം ശക്തമായതിനു പിന്നാലെയാണ് മന്ത്രാലയത്തിന്റെ നിർദേശം