Saturday, January 18, 2025
No menu items!

subscribe-youtube-channel

HomeNewsKollamതുണികഴുകുമ്പോൾ കാൽ...

തുണികഴുകുമ്പോൾ കാൽ വഴുതി കല്ലടയാറ്റിൽ വീണ വീട്ടമ്മയ്ക്ക് അത്ഭുത രക്ഷപ്പെടൽ

കൊല്ലം:തുണിയലക്കുന്നതിനിടെ കാൽവഴുതി കല്ലടയാറ്റിൽ വീണ വീട്ടമ്മയ്ക്ക് അത്ഭുത രക്ഷപ്പെടൽ .കുളക്കട കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മ (64)യാണ് അത്ഭുതകരമായി രക്ഷപ്പെട്ടത് .കല്ലടയാറ്റിലെ കുത്തൊഴുക്കിലൂടെ ശ്യാമളയമ്മ 10 കിലോമീറ്ററോളം ഒഴുകി വള്ളിപ്പടർപ്പിൽ തടഞ്ഞുനിന്നു.നിലവിളികേട്ട് സമീപത്തെ വീട്ടിലുണ്ടായിരുന്നവർ ഓടിയെത്തി രക്ഷപെടുത്തുകയായിരുന്നു.

കഴിഞ്ഞദിവസം രാവിലെ ശ്യാമള താഴത്തുകുളക്കട പരമേശ്വരത്ത് കടവിൽ തുണി അലക്കാനായി പോയപ്പോൾ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. മലർന്നു കിടന്ന നിലയിൽ ഒഴുക്കിൽപ്പെട്ട ശ്യാമളയമ്മ ചെട്ടിയാരഴികത്ത്, ഞാങ്കടവ്, കുന്നത്തൂർ പാലങ്ങളുടെ അടിയിലൂടെ കടന്നുപോയി ചെറുപൊയ്ക മംഗലശേരി കടവിനു സമീപത്ത്‌ വള്ളിപ്പടർപ്പിൽ തടഞ്ഞുനിന്നു.നിലവിളി കേട്ട് ഇവിടെയെത്തിയ ചെറുപ്പക്കാർ ഏറെ സാഹസപ്പെട്ട് ശ്യാമളയമ്മയെ വള്ളത്തിൽ കയറ്റി മണമേൽ കടവിലെത്തിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൃക്ഷത്തൈ വിതരണം നടത്തി

മല്ലപ്പള്ളി : അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മല്ലപ്പള്ളി താലൂക്ക് എൻ എസ് എസ് യൂണിയൻ വൃക്ഷത്തൈ വിതരണം നടത്തി. യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചെയർമാൻ എം .പി ശശിധരൻ പിള്ള ഉദ്ഘാടനം...

Kerala Lotteries Results 21-09-2024 Karunya KR-672

1st Prize Rs.80,00,000/- KL 644906 (WAYANADU) Consolation Prize Rs.8,000/- KA 644906 KB 644906 KC 644906 KD 644906 KE 644906 KF 644906 KG 644906 KH 644906 KJ 644906...
- Advertisment -

Most Popular

- Advertisement -