ധാക്ക : ബംഗ്ലദേശിൽ 3 ക്ഷേത്രങ്ങൾക്കു നേരെ ആൾക്കൂട്ട ആക്രമണം. തുറമുഖ നഗരമായ ചാട്ടോഗ്രാമിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.ശാന്തനേശ്വരി മാത്രി ക്ഷേത്രം, അടുത്തുള്ള ഷോണി ക്ഷേത്രം, ശാന്തനേശ്വരി കാളിബാരി ക്ഷേത്രം എന്നിവയ്ക്ക് നേരെയാണ് ആക്രമണം നടന്നത് .നൂറുകണക്കിന് ആളുകൾ ഹിന്ദു വിരുദ്ധ, ഇസ്കോൺ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെത്തി ഇഷ്ടികകൾ ക്ഷേത്രത്തിലേക്ക് എറിയുകയായിരുന്നു. ക്ഷേത്രങ്ങളുടെ കവാടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.