പത്തനംതിട്ട : പത്തനംതിട്ടയിലെ സ്വകാര്യ മൊബൈൽ ഷോറൂമിലെ ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ചു. നരിയാപുരം മാമൂട് വയല നോർത്ത് അനീഷ് ഭവനിൽ പുഷ്പാംഗദൻ്റെ മകൻ പി. അനീഷ് (30) ആണ് മരിച്ചത്.
ഇന്ന് രാവിലെ 11.45 ന് പത്തനംതിട്ട സ്‌റ്റേഡിയം ജംങ്ഷന് സമീപം വച്ച് മാരുതി ജിമ്നി ജീപ്പും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിന്മായിരുന്നു അപകടം നടന്നത്. ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.