പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് മുൻപ് നടന്ന മോക്പോളിൽ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ ആയി 47 വോട്ടിംഗ് യന്ത്രങ്ങൾ മാറ്റി സ്ഥാപിച്ചു. 24 വിവി പാറ്റുകളും 15 കൺട്രോൾ യൂണിറ്റുകളും എട്ട് ബാലറ്റ് യൂണിറ്റുകളുമാണ് പുതിയതായി പോളിങ് ബൂത്തുകളിൽ എത്തിച്ചത്.
തിരുവല്ലയിൽ അഞ്ചു വി വി പാറ്റുകളും നാല് ബാലറ്റ് യൂണിറ്റുകളും രണ്ട് കൺട്രോൾ യൂണിറ്റുകളും ആറന്മുളയിൽ ആറ് വി വി പാറ്റുകളും രണ്ട് ബാലറ്റ് യൂണിറ്റുകളും ഏഴ് കൺട്രോൾ യൂണിറ്റുകളുമാണ് മാറ്റിയത്.
റാന്നിയിൽ മൂന്ന് വീതം വിവിപാറ്റുകളും കൺട്രോൾ യൂണിറ്റുകളും കോന്നിയിൽ ആറ് വിവിപാറ്റുകളും മൂന്ന് കൺട്രോൾ യൂണിറ്റുകളും അടൂരിൽ നാല് വിവിപാറ്റും രണ്ട് ബാലറ്റ് യൂണിറ്റുകളും ആണ് മോക് പോൾ സമയത്ത് മാറ്റി സ്ഥാപിച്ചത്.