Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNew Delhiമോദി 3.0...

മോദി 3.0 : സാധ്യതാ പട്ടികയിൽ ജോർജ് കുര്യനും

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിൽ കേരളത്തിൽനിന്നു 2 മലയാളികൾക്കു സാധ്യത. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും സാധ്യതാ പട്ടികയിൽ ഉണ്ട്. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. പ്രധാനമന്ത്രിയുടെ വസതിയിലെ ചായസല്‍ക്കാരത്തില്‍ ജോര്‍ജ് കുര്യന്‍ പങ്കെടുത്തിരുന്നു.

നിയുക്ത തൃശൂർ എംപി സുരേഷ് ഗോപി ചടങ്ങിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തി .ഭാര്യ രാധികയും അദ്ദേഹത്തിനൊപ്പമുണ്ട്.വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണു നരേന്ദ്ര മോദിയുടെയും മറ്റു മന്ത്രിമാരുടെയും സത്യപ്രതിജ്ഞ . ചടങ്ങിൽ 8,000 പേരാണ് പങ്കെടുക്കുന്നത്.സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന,മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു തുടങ്ങിയ ലോകനേതാക്കൾ ഡൽഹിയിൽ എത്തിയിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചോദ്യപ്പേപ്പർ ചോർന്ന വിഷയം: കെ എസ് യു പത്തനംതിട്ട ഹെഡ് പോസ്‌റ്റോഫീസിലേക്ക് മാർച്ച്  നടത്തി

പത്തനംതിട്ട : നീറ്റ്, നെറ്റ് ചോദ്യപ്പേപ്പർ ചോർന്നതിൽ പ്രതിഷേധിച്ച് കെഎസ് യു പത്തനംതിട്ട ഹെഡ് പോസ്‌റ്റോഫീസിന് മുന്നിലേക്ക് മാർച്ചും റോഡ് ഉപരോധവും നടത്തി. കെ എസ് യു സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത...

എൽ ഡി എഫ് ഭരണത്തിൽ കേരളത്തിലെ ആരോഗ്യ രംഗം താറുമാറായി -ബിജെപി

പത്തനംതിട്ട : ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേട് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആസ്പത്രികളുടെ അവസ്ഥ ദുരിത പൂർണ്ണമാക്കി. ഇതിന് ആരോഗ്യമന്ത്രി വീണ ജോർജ് മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന ജനറൽ...
- Advertisment -

Most Popular

- Advertisement -