ന്യൂഡൽഹി : ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ കേസിൽ പാർലമെൻറിൽ ഇംപീച്ച്മെൻറ് നടപടികൾ നടക്കുന്നതിനിടെ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു.ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ 2025 മാർച്ചിലാണ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത വലിയൊരു തുക കണ്ടെത്തിയത് .
കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം യശ്വന്ത് വർമ്മയോട് രാജിവെക്കാൻ നിർദ്ദേശിച്ചിരുന്നു. പിന്നീട് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി.2025 ജൂലൈയിൽ പാർലമെന്റിന്റെ ഇരുസഭകളിലും ഇദ്ദേഹത്തെ നീക്കം ചെയ്യാനുള്ള നോട്ടിസ് നൽകി.ഇംപീച്ച്മെന്റ് നടപടികൾക്ക് മുന്നോടിയായി ലോക്സഭാ സ്പീക്കർ ഓം ബിർള അന്വേഷണ സമിതിയെ നിയമിച്ചിരുന്നു.ജസ്റ്റിസ് വർമ രാജി വച്ചതോടെ ഇംപീച്ച്‌മെന്റ് നടപടികൾ അവസാനിപ്പിക്കും.






