Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsവോട്ടർ പട്ടികയിൽ...

വോട്ടർ പട്ടികയിൽ മൂന്നു ലക്ഷത്തിലധികം യുവ സമ്മതിദായകർ കൂടി

തിരുവനന്തപുരം : സംസ്ഥാനത്തു ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27ന് ശേഷം 3,11,805 വോട്ടർമാരാണ് പുതുതായി ചേർന്നത്.മാർച്ച് 25 വരെയുള്ള കണക്കനുസരിച്ച് ആകെ 3,88,981 യുവ വോട്ടർമാരാണ് ഉള്ളത്.18നും 19 നും ഇടയിൽ പ്രായമുള്ള ഈ ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർകൂടിയാണ് ഇവർ.

ഹ്രസ്വകാലയളവിനുള്ളിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ ഈ വർദ്ധന ശരാശരി അടിസ്ഥാനത്തിൽ രാജ്യത്തുതന്നെ ഒന്നാമതാണ്.ചീഫ് ഇലക്ടറൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വ്യാപകമായി നടത്തിയ പ്രചാരണ പരിപാടികളും ജില്ലാ ഇലക്ഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ ജില്ലാ തലങ്ങളിൽ നടത്തിയ പ്രചാരണവുമാണ് യുവാക്കളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാക്കിയതെന്നാണു വിലയിരുത്തലെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം

മലപ്പുറം : അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിലുണ്ടായ അപകടത്തിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു.കോഴി വേസ്റ്റ് പ്ലാൻ്റിൽ വീണാണ് അപകടം .രണ്ട് അസം സ്വദേശികളും ഒരു ബിഹാർ സ്വദേശിയുമാണു മരിച്ചത്.ഗുരുതരമായി പരിക്കു പറ്റിയ...

നിരണം ചുണ്ടൻ ഡോക്ക് യാഡ് നാടിന് സമർപ്പിച്ചു

തിരുവല്ല: ജില്ലയുടെ പ്രഥമ ചുണ്ടനായ നിരണം ചുണ്ടന് തേവേരിൽ നിരണം ചുണ്ടൻ ജംഗ്ഷനിൽ വള്ളപ്പുര നിർമ്മാണം പൂർത്തിയാക്കി നിരണം ചുണ്ടൻ ക്യാപ്റ്റനും വ്യവസായ പ്രമുഖനായ കെ.ജി ഏബ്രഹാം നാടിന് സമർപ്പിച്ചു.  പ്രശ്‌സ്ത സംവിധായകൻ...
- Advertisment -

Most Popular

- Advertisement -