Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലം സ്റ്റേഷനിലെ...

കൊല്ലം സ്റ്റേഷനിലെ ബഹു നില കാർ പാർക്കിംഗ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ഇന്ന്

കൊല്ലം : കൊല്ലം സ്റ്റേഷൻ പുനർവികസന പദ്ധതിയുടെ ഭാഗമായി പുതുതായി നിർമ്മിച്ച ബഹു നില കാർ പാർക്കിംഗ് കേന്ദ്രത്തിൻ്റെ (MLCP) ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3.30 ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി നിർവഹിക്കും.

30 കോടി രൂപയിൽ താഴെ ചെലവിൽ അഞ്ച് നിലകളായി നിർമ്മിച്ച എം‌എൽ‌സി‌പിയുടെ ആകെ വിസ്തീർണ്ണം ഏകദേശം 11,450 ചതുരശ്ര മീറ്ററാണ്. 200-ലധികം ഇരുചക്ര വാഹനങ്ങൾക്കും 130-ലധികം നാലുചക്ര വാഹനങ്ങൾക്കും പാർക്കിം​ഗ് സൗകര്യമുണ്ട്. പുതിയകാവ് ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന പാർക്കിംഗ് കേന്ദ്രത്തിൽ നൂതന സുരക്ഷയും യാത്ര സൗഹൃദപരമായ സവിശേഷതകളും ഒരുക്കിയിട്ടുണ്ട്.

എൻ.കെ. പ്രേമചന്ദ്രൻ എം പി, എം എൽ എമാരായ എം. മുകേഷ്, എം. നൗഷാദ്, കൊല്ലം മേയർ എ. കെ. ഹഫീസ്, കൊല്ലം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ലതാ ദേവി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പാര്‍ത്ഥസാരഥി ക്ഷേത്രോത്സവം കൊടിയേറി

ആറന്മുള : ഭഗവത് സ്തുതികൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പാര്‍ത്ഥസാരഥി ക്ഷേത്രോത്സവം കൊടിയേറി. 29ന് ആറാട്ടോടെ സമാപിക്കും. തന്ത്രിമുഖ്യന്‍ പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ നാരായണന്‍ ഭട്ടതിരിപ്പാട് കൊടിയേറ്റിന് കാർമികത്വം വഹിച്ചു. കലാവേദിയിൽ വിവിധ കലാരുപങ്ങൾ നടന്നു. 21ന്...

ഇന്ത്യൻ ഹോക്കി ടീമിന് ഡൽഹിയിൽ ഉജ്വല വരവേൽപ്

ന്യൂഡൽഹി : പാരീസ് ഒളിംപിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി താരങ്ങൾക്ക് ഡൽഹിയിൽ ഉജ്വല വരവേൽപ്. മലയാളി താരം പി.ആർ. ശ്രീജേഷ് ഉൾപ്പടെയുള്ള സംഘമാണ് രാവിലെ ‍ഡൽഹിയില്‍ വിമാനമിറങ്ങിയത്. സമാപന ചടങ്ങിനായി...
- Advertisment -

Most Popular

- Advertisement -