വാഷിങ്ടൻ : സമൂഹമാധ്യമമായ എക്സിന്റെ പ്രവർത്തനം നിലച്ചതിൽ ഗൂഢാലോചന ആരോപിച്ച് ഇലോൺ മസ്ക്.പിന്നിൽ ഒരു വലിയ സംഘമോ അല്ലെങ്കിൽ ഒരു രാജ്യമോ ആയിരിക്കാമെന്നും അന്വേഷണം നടക്കുകയാണെന്നും മസ്ക് എക്സിൽ കുറിച്ചു. യു.കെ, യു.എസ്, ഇന്ത്യ, ഓസ്‌ട്രേലിയ, കാനഡ എന്നിവയുൾപ്പെടെ പ്രധാന രാജ്യങ്ങളിൽ കഴിഞ്ഞദിവസം 3 തവണ ഇന്റർനെറ്റ് തടസ്സപ്പെട്ടെന്നാണു റിപ്പോർട്ട്. എക്സ് സിസ്റ്റത്തിന് നേരെ കനത്ത സൈബറാക്രമണമാണ് ഉണ്ടായത്. യുക്രൈനിൽ നിന്നുള്ള ഐപി അഡ്രസിൽ നിന്നാണ് ഇത് ആരംഭിച്ചത് മസ്ക് പറഞ്ഞു.