Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎൻ്റെ കേരളം...

എൻ്റെ കേരളം : പട്ടികജാതി വികസന വകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു

ആലപ്പുഴ: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടുള്ള എൻ്റെ കേരളം  പ്രദര്‍ശന വിപണന മേളയിലെ പട്ടികജാതി വികസന വകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു.

പ്രദര്‍ശന വിപണന മേള ആരംഭിച്ച ദിവസം  കൃഷി മന്ത്രി പി പ്രസാദ്, എം എല്‍ എ മാരായ എച്ച് സലാം,  പി പി ചിത്തരഞ്ജന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്റ്റാളിന്റെ ഉദ്ഘാടനവും നവോത്ഥാന നായകനായ അയ്യങ്കാളിയുടെയും പഞ്ചമിയുടെയും ശില്‍പ്പത്തിന്റെ അനാച്ഛാദനവും നിര്‍വ്വഹിച്ചു.

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന സേഫ് പദ്ധതി പ്രകാരമുള്ള ഒരു വീടിന്റെ മാതൃകയില്‍ വിവിധ പദ്ധതികളെ സമന്വയിപ്പിച്ചുകൊണ്ടാണ് സ്റ്റാള്‍ ഒരുക്കിയിട്ടുള്ളത്, മഹാനായ അയ്യങ്കാളിയുടെയും സ്‌കൂള്‍ പ്രവേശനം സാധ്യമായ  പഞ്ചമിയുടെയും വ്യത്യസ്തമായ ശില്പമാണ് സ്റ്റാളിന്റെ പ്രധാന ആകര്‍ഷണം.

വകുപ്പിന്റെ സുപ്രധാന പദ്ധതികളായ ഇ ഗ്രാന്റ്‌സ് പദ്ധതി സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള ഇ ഗ്രന്റ്സ് ക്ലിനിക്, ചികില്‍ത്സ ധനസഹായവുമായി ബന്ധപ്പെട്ടുള്ള ടി ഗ്രാന്റ്‌സ് ക്ലിനിക് എന്നിവ സ്റ്റാളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കനത്ത മഴയ്ക്ക് ശമനം : ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം. ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ പ്രത്യേക മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിപ്പിച്ചിട്ടില്ല. അടുത്ത മൂന്ന് മണിക്കൂറിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസർകോട്...

കെ എസ് ആർ  ടി സി ബജറ്റ് ടൂറിസം: അടവി കുട്ടവഞ്ചി സവാരിയും ഗവിയിലെ  അതി മനോഹര കാഴ്ചകളും ഒരുക്കുന്നു

തിരുവനന്തപുരം : കെ എസ് ആർ  ടി സി ബജറ്റ് ടൂറിസത്തിൽ അടവി കുട്ടവഞ്ചി സവാരിയും ഗവിയിലെ  അതി മനോഹര കാഴ്ചകളും ഒപ്പം പരുന്തും പാറ യാത്രയും ഒരുക്കുന്നു.  കെ എസ് ആർ  ടി...
- Advertisment -

Most Popular

- Advertisement -