Tuesday, April 15, 2025
No menu items!

subscribe-youtube-channel

HomeNewsഅനിൽ ആന്റണി...

അനിൽ ആന്റണി തരാനുള്ള പണം തിരികെ ലഭിക്കാൻ ഇടപെടണമെന്നു നന്ദകുമാർ ആവശ്യപ്പെട്ടു – പി.ജെ.കുര്യൻ

പത്തനംതിട്ട : ദല്ലാൾ നന്ദകുമാർ തന്നെ വന്ന് കണ്ടിരുന്നുവെന്നും അനിൽ ആന്റണി തരാനുള്ള പണം തിരികെ ലഭിക്കാൻ ഇടപെടണമെന്നും നന്ദകുമാർ ആവശ്യപ്പെട്ടതായും കോൺഗ്രസ്സിന്റെ മുതിർന്ന നേതാവും രാജ്യസഭാ മുൻ ഉപാധ്യക്ഷനുമായ പി.ജെ.കുര്യന്റെ വെളിപ്പെടുത്തൽ.എന്തിന് വേണ്ടിയാണ് അനിൽ നന്ദകുമാറിൽ നിന്ന് പണം വാങ്ങിയെന്നോ എത്രയാണ് തുക എന്നോ പറഞ്ഞത് തനിക്ക് ഓർമയില്ലെന്ന് പി ജെ കുര്യൻ പറഞ്ഞു.

നന്ദകുമാറിനെ പരിചയമുണ്ട്. പണം വാങ്ങിയിട്ടുണ്ടെങ്കിൽ തിരികെ നൽകണമെന്ന് അനിൽ ആന്റണിയോടും ഏകെ ആന്റണിയോടും പറഞ്ഞതായാണ് താൻ ഓർക്കുന്നതെന്നും പി ജെ കുര്യൻ പറഞ്ഞു.അനിൽ ആന്റണി കോൺഗ്രസിലേക്ക് തിരിച്ചു വന്നാൽ സ്വീകരിക്കണമെന്നും പി ജെ കുര്യൻ ആവശ്യപ്പെട്ടു.
ഇന്ത്യാ മുന്നണി ജയിക്കുമ്പോൾ അനിൽ ആന്റണി കോൺഗ്രസിലേക്ക് തിരിച്ചു വരുമെന്നാണ് തന്റെ പ്രത്യാശയെന്നും അദ്ദേഹം വ്യക്തമാക്കി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള സർവകലാശാല സെനറ്റ് നിയമനം:സ്വന്തം നിലയിൽ ഗവർണർ അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി:കേരള സർവകലാശാല സെനറ്റിലേക്ക് സ്വന്തം നിലയിൽ ഗവർണർ അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി.സർക്കാരിന്റെ ശുപാർശ ഇല്ലാതെ ഗവർണർ നടത്തിയിരിക്കുന്ന നാല് സെനറ്റ് അംഗങ്ങളുടെ നിയമനം റദ്ദാക്കിയതിനു പുറമെ ആറ് ആഴ്ചയ്ക്കകം...

കൊച്ചിയില്‍ കാനയില്‍ വീണ് ഫ്രഞ്ച് പൗരന് ഗുരുതര പരിക്ക്

കൊച്ചി : കാനയില്‍ വീണ് ഫ്രഞ്ച് പൗരന് ഗുരുതര പരിക്ക്.ഫോര്‍ട്ട് കൊച്ചിയില്‍ കസ്റ്റംസ് ബോട്ട് ജെട്ടിക്ക് സമീപം നടപ്പാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ രക്ഷപ്പെടുത്തി. യുവാവിനെ ആദ്യം എറണാകുളം...
- Advertisment -

Most Popular

- Advertisement -