Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsനന്തൻകോട് കൂട്ടക്കൊല...

നന്തൻകോട് കൂട്ടക്കൊല : പ്രതി കേഡൽ ജിൻസൻ രാജയ്‌ക്ക് ജീവപര്യന്തം, 15 ലക്ഷം രൂപ പിഴ

തിരുവനന്തപുരം : നന്തൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേഡൽ ജിൻസൻ രാജയ്‌ക്ക് ജീവപര്യന്തവും 15 ലക്ഷം രൂപ പിഴയും .മാതാപിതാക്കളെയും സഹോദരിയെയും ഉൾപ്പെടെ നാലുപേലെ വെട്ടിക്കൊലപ്പെടുത്തി കത്തിച്ച കേസിലാണ് വിധി. തിരുവനന്തപുരം ആറാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്.പിഴത്തുക കേസിലെ സാക്ഷിയായ അമ്മാവന്‍ ജോസ് സുന്ദരത്തിനു നല്‍കാനും കോടതി വിധിച്ചു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതിക്കു വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും മാനസിക വൈകല്യമുണ്ടെന്നും പ്രതിഭാഗം വാദിച്ചു .പ്രതിക്കെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്‌നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പമ്പ പോലീസ് കണ്ട്രോൾ റൂമിനു മുന്നിലെ സി സി ടി വി കല്ലെറിഞ്ഞു കേടു വരുത്തിയയാൾ പിടിയിൽ

പത്തനംതിട്ട : ശബരിമല ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കേരള പോലീസ് സ്ഥാപിച്ചിട്ടുള്ള പമ്പ പോലീസ് കൺട്രോൾ റൂമിന് മുന്നിലെ സി സി ടി വി ക്യാമറ കല്ലെടുത്തെറിഞ്ഞു കേടു വരുത്തിയയാളെ അറസ്റ്റ്...

വിവാഹിതരായ പെൺമക്കളെ മാതാപിതാക്കൾ ചേർത്ത് നിർത്തണം:  ദലീമ ജോജോ എംഎൽഎ

ആലപ്പുഴ: പെൺമക്കൾ വിവാഹിതരായാലും അവരെ എപ്പോഴും ചേർത്തുപിടിക്കുന്ന സമീപനം മാതാപിതാക്കൾ കൈക്കൊള്ളണമെന്ന് ദലീമ ജോജോ എംഎൽഎ പറഞ്ഞു. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ 'സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന...
- Advertisment -

Most Popular

- Advertisement -