Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryസാമൂഹികാരോഗ്യ കേന്ദ്രത്തിൽ...

സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നാപ്കിൻ ഡിസ്ട്രോയർ പ്ലാൻ്റ് പ്രവർത്തനം ആരംഭിച്ചു

കോഴഞ്ചേരി : ഇലന്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നാപ്കിൻ ഡിസ്ട്രോയർ പ്ലാൻ്റ് പ്രവർത്തനം ആരംഭിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ 2023-24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്ലാൻ്റ് സ്ഥാപിച്ചത്.
  
ഇലന്തൂർ സി.എച്ച്.സിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ  ആതിര ജയന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാം പി തോമസ് , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. എ. ലത, ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷേമ ഓഫീസർ പി.ഉഷ , ബ്ലോക്ക് പഞ്ചായത്ത്  അംഗങ്ങളായ ജിജി ചെറിയാൻ മാത്യു,  അന്നമ്മ പി വി,  വി. ജി .ശ്രീവിദ്യ, മെഡിക്കൽ ഓഫീസർ ഡോ.പ്രീത,പി.ആർ.ഓ  പ്രിൻസ് എന്നിവർ പ്രസംഗിച്ചു

ബ്ലോക്ക് പഞ്ചായത്തിൻ്റെ വികസന ഫണ്ടിൽ നിന്നും 8 ലക്ഷം രൂപ വകയിരുത്തി സ്ഥാപിച്ച പ്ലാന്റ് ജില്ലയിലെ  ആദ്യത്തെ നാപ്കിൻ ഡിസ്ട്രോയർ പൊതു പ്ലാൻ്റാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബെംഗളൂർ വേനൽക്കാല പ്രത്യേക തീവണ്ടി

തിരുവനന്തപുരം : ബംഗളൂരു- തിരുവനന്തപുരം നോർത്ത്-ബംഗളൂരു വേനൽക്കാല പ്രതിവാര പത്യേക തീവണ്ടി സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് ഏപ്രിൽ 4, 11, 18, 25, മേയ് 2, 9, 16, 23, 30 തീയതികളിൽ...

ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ  വനം വകുപ്പ്  മയക്കു വെടിവെച്ച് പിടികൂടി

ഇടുക്കി :  ഇടുക്കി ചെല്ലാർകോവിൽ മെട്ട് ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ  വനം വകുപ്പ് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ മയക്കു വെടിവെച്ച് പിടികൂടി. കൂട്ടിൽ കയറ്റിയ കടുവയെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് പ്രത്യേക...
- Advertisment -

Most Popular

- Advertisement -