Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsBengaluruവ്യാജ ലഹരിക്കേസിൽ...

വ്യാജ ലഹരിക്കേസിൽ ഷീലാ സണ്ണിയെ കുടുക്കിയ മുഖ്യപ്രതി നാരായണദാസ് പിടിയിൽ

ബെംഗളൂരു : വ്യാജ ലഹരിക്കേസിൽ ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ കുടുക്കിയ കേസിലെ മുഖ്യപ്രതി നാരായണദാസ് പിടിയിൽ. ബെംഗളൂരുവിൽ വച്ചാണ് ഇയാൾ പിടിയിലായത് . പ്രതിയെ നാളെ കേരളത്തിലെത്തിക്കും.

ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയുടെ സ്കൂട്ടറില്‍ നിന്നും ബാഗില്‍ നിന്നും 2023 മാര്‍ച്ച് 27 നാണ് വ്യാജ ലഹരി വസ്‌തുക്കൾ പിടികൂടിയത് .72 ദിവസം ജയിലിൽ കിടന്ന ഷീലാ സണ്ണിയെ വ്യാജ ലഹരി വസ്‌തുക്കളാണെന്ന് വ്യക്തമായതോടെ വിട്ടയക്കുകയായിരുന്നു.ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയുടെ സുഹൃത്തായ നാരായണദാസായിരുന്നു ഇതിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി. സംഭവത്തില്‍ ഒന്നാം പ്രതിയായ നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേടായ കാർഷിക യന്ത്രങ്ങൾക്കായി സൗജന്യ നിരക്കിൽ സർവീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു

ആലപ്പുഴ: സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കർഷകരുടെ  കേടുപാടുകൾ സംഭവിച്ച്  പ്രവർത്തനരഹിതമായിരുക്കുന്ന കാർഷിക യന്ത്രങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിനുള്ള സർവ്വീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ ആദ്യ ക്യാമ്പ് സെപ്റ്റംബർ 28ന്  രാവിലെ 9 മണിക്ക് ചേർത്തല...

അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ല : പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം : നിയമസഭയിൽ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു കെകെ രമ എംഎൽഎ അടിയന്തര...
- Advertisment -

Most Popular

- Advertisement -