ന്യൂഡൽഹി : ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാലിദ്വീപിലെത്തി. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും മുതിർന്ന ക്യാബിനറ്റ് നേതാക്കളും ചേർന്ന് ഊഷ്മളമായ സ്വീകരണമാണ് നൽകിയത് .രണ്ടു ദിവസത്തെ യു കെ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി മാലിദ്വീപിലെത്തിയത്. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ക്ഷണപ്രകാരം എത്തിയ മോദി രാജ്യത്തിന്റെ 60-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.മോദിയുടെ മൂന്നാമത്തെ മാലിദ്വീപ് സന്ദർശനമാണിത്.

നരേന്ദ്രമോദി മാലിദ്വീപിൽ : ഊഷ്മളമായ സ്വീകരണം





