Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiചെങ്കോട്ടയിൽ ഉണ്ടായ...

ചെങ്കോട്ടയിൽ ഉണ്ടായ വൻ സ്‌ഫോടനത്തിൽ പത്ത് പേരോളം മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം ഉണ്ടായ വൻ സ്‌ഫോടനത്തിൽ പത്ത് പേരോളം മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 25 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ എട്ടോളം പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്.

പരിക്കേറ്റവരെ ലോക് നായിക് ജയപ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് രാത്രി ഏഴുമണിയോടെയാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച സ്ഫോടനമുണ്ടായത്. ചെങ്കോട്ട മെട്രോസ്‌റ്റേഷന്റെ ഒന്നാംനമ്പര്‍ ഗേറ്റിന് സമീപത്തായിരുന്നു കാര്‍ പൊട്ടിത്തെറിച്ചത്. കാറിന് സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ച് പൂർണമായും തകർന്നു.

അമ്പതോളം വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഡല്‍ഹി അഗ്നിരക്ഷാസേനയുടെ ഇരുപതോളം യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി തീനിയന്ത്രണവിധേയമാക്കി. സംഭവത്തെത്തുടര്‍ന്ന് മേഖലയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു, മെട്രോസ്‌റ്റേഷന്‍ പരിസരം പൂര്‍ണമായും പോലീസിന്റെ നിയന്ത്രണത്തിലാക്കി. ശക്തിയേറിയ സ്ഫോടനമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൃശൂർ പൂരം : ആംബുലൻസിൽ വന്നതിന് സുരേഷ് ഗോപിക്കെതിരെ കേസ്

തൃശൂർ : തൃശ്ശൂര്‍ പൂരനഗരിയില്‍ ആംബുലന്‍സില്‍ വന്നതിന് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരേ കേസെടുത്തു.തൃശൂർ ഈസ്റ്റ് പൊലീസാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തത്.രോഗികളെ മാത്രം കൊണ്ടുപോകാൻ അനുമതിയുള്ള ആംബുലൻസിൽ മനുഷ്യനു ജീവഹാനി വരാൻ സാധ്യതയുള്ള...

വന്ദേഭാരത് ട്രെയിനുകളില്‍ മോശം ഭക്ഷണം : പുതിയ കരാറുകാരെ ഏൽപ്പിച്ചു

കൊച്ചി : വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണം തുടര്‍ച്ചയായി മോശമായതോടെ  വിതരണകരാറുകാരെ ദക്ഷിണ റെയില്‍വേ റദ്ദാക്കിയിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലുമായി 6 വന്ദേഭാരത് ട്രെയിനുകളിലെ കരാര്‍ എടുത്തിരുന്ന ബ്രന്ദാവന്‍ ഫുഡ് പ്രോഡക്ട്‌സിനെയാണു പുറത്താക്കിയത്. കരാര്‍ റദ്ദാക്കാന്‍...
- Advertisment -

Most Popular

- Advertisement -