അഹമ്മദാബാദ് : രാജ്യത്തിൻറെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മദിനം രാഷ്‌ട്രീയ ഏകതാ ദിവസ് ആയി ആഘോഷിച്ച് രാജ്യം. രാവിലെ 8 മണിയോടെ ഗുജറാത്തിലെ നർമ്മദാ ജില്ലയിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ എത്തിയ പ്രധാനമന്തി നരേന്ദ്ര മോദി പട്ടേലിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.തുടർന്ന് ഇന്ത്യയുടെ ഐക്യം, അച്ചടക്കം, സാംസ്കാരിക വൈവിധ്യം എന്നിവ പ്രദർശിപ്പിച്ചുകൊണ്ട് ഏകതാ ദിവസ് സമരോഹ് നടന്നു. പരേഡിൽ പ്രധാനമന്ത്രി സല്യൂട്ട് സ്വീകരിച്ചു.

രാഷ്‌ട്രീയ ഏകതാ ദിവസ് : സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികം ആഘോഷിച്ചു





