Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsനവാഹം: ഉത്രമേൽ...

നവാഹം: ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ കുമാരി പൂജ നടന്നു

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ പതിനേഴാമത് ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞത്തിന്റെ  ഭാഗമായി ഇന്നലെ വൈകിട്ട് കുമാരി പൂജ നടന്നു. ഒമ്പത് ദിവസം  നീണ്ടു നിന്നിരുന്ന  നവാഹം ഇന്ന് സമാപിക്കും.

ഇന്ന് (2) രാവിലെ 7-ന് ഗായത്രീ ഹോമം, 9-30 ന് മണിദീപ വർണ്ണന,  10-30 ന് പാരായണ സമർപ്പണം. തുടർന്ന് അവഭൃഥസ്നാന ഘോഷയാത്ര. അഴിയിടത്തുചിറ ശ്രീ അനിരുദ്ധേശ്വരം മഹാദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് താലപ്പൊലി, നാമജപം, വാദ്യമേളങ്ങളുടെ അകമ്പടിയോടെ  ക്ഷേത്രത്തിൽ എത്തിച്ചേരും.

തുടർന്നു നടക്കുന്ന കുങ്കുമ കലശാഭിഷേകം, യജ്ഞ സമർപ്പണം, ദീപാരാധനയോടു കൂടി നവാഹ യജ്ഞം സമാപിക്കും.

ദേവസ്വം കമ്മറ്റി പ്രസിഡന്റ് വി കെ മുരളീധരൻ നായർ, സെക്രട്ടറി മനോജ് കുമാർ, വൈസ് പ്രസി. കെ വി കിരൺകുമാർ, ജേ. സെക്രട്ടറി ഡി ഉണ്ണികൃഷ്ണൻ നായർ, ഖജാൻജി പി ആർ രാജേഷ് എന്നിവർ നേതൃത്വം നൽകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ പുതിയ ഹെൽത്ത് ചെക്കപ്പ് പാക്കേജിന് തുടക്കം

അടൂർ: ആരോഗ്യത്തോടെ ഇരിക്കുക, ദീർഘകാലം ജീവിച്ചിരിക്കുക (Stay Healthy, Have A Long Life) എന്ന ആപ്തവാക്യത്തോടെ ലൈഫ് ലൈൻ ആശുപത്രി പുതിയ ഹെൽത്ത് ചെക്കപ്പ് പാക്കേജിന് തുടക്കം. മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ ...

മഴ : മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

കോട്ടയം : മഴ സാധ്യതയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്....
- Advertisment -

Most Popular

- Advertisement -