Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകണ്ണൂർ കലക്ടറുടെ...

കണ്ണൂർ കലക്ടറുടെ കുമ്പസാരം തങ്ങൾക്ക് കേൾക്കേണ്ടെന്ന് നവീൻ ബാബുവിന്റെ കുടുംബം

പത്തനംതിട്ട : കണ്ണൂർ കലക്ടറുടെ കുമ്പസാരം തങ്ങൾക്ക് കേൾക്കേണ്ടെന്ന്  മലയാലപ്പുഴയിൽ നവീൻ ബാബുവിന്റെ കുടുംബം. കണ്ണൂർ കലക്ടർ അരുൺ കെ. വിജയനെതിരെ നവീൻ ബാബുവിന്റെ ബന്ധുക്കൾ പൊലീസിനു മൊഴി നൽകി. കലക്ടറുടെ കീഴിൽ കടുത്ത മാനസിക സമ്മർദം നവീൻ അനുഭവിച്ചിരുന്നു വെന്ന് കുടുംബാംഗങ്ങൾ  മൊഴി നൽകി.

പി.പി. ദിവ്യ ആരോപണം ഉന്നയിച്ചപ്പോൾ ഒരു വാക്കു പോലും കലക്ടർ മിണ്ടിയില്ല. നവീനെതിരായ പരാതി ആസൂത്രിതമായിരുന്നു. പ്രശാന്തന്റെ പരാതിയ്ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കുടുംബാംഗങ്ങൾ  പറഞ്ഞു.

കലക്ടർ – എഡിഎം ബന്ധം സൗഹാര്‍ദപരം ആയിരുന്നില്ല എന്നാണ് കുടുംബം പറയുന്നത്. അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിപ്പിച്ചുവെന്നും കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു.

കലക്ടറുമായുള്ള ബന്ധം സൗഹാർദപരമല്ലെന്നുള്ള വിവരങ്ങൾ നവീൻ  കുടുംബാംഗങ്ങളുമായി പങ്കുവച്ചിരുന്നു. സംസ്കാര ചടങ്ങിൽ കണ്ണൂർ കലക്ടറെ പങ്കെടുപ്പിക്കാതിരുന്നതിന്‍റെ കാരണവും ഇതു തന്നെയാണ്. കണ്ണൂരിൽ നിന്നുള്ള അന്വേഷണസംഘമാണ് കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുക്കൽ അഞ്ചുമണിക്കൂർ നീണ്ടു. ഭാര്യ, രണ്ടു പെൺമക്കൾ, സഹോദരൻ എന്നിവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓട്ടോറിക്ഷകളെ പറ്റി വ്യാപക പരാതി: മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന

തിരുവല്ല:  താലൂക്കിലെ വിവിധ സ്റ്റാൻറ്റുകളിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ ഹൃസ്വദൂര യാത്രകൾ നിരസ്സിക്കുക, അമിതചാർജ് ഈടാക്കുക, ഫെയർ മീറ്റർ ഉപയോഗിക്കാതിരിക്കുക സ്ത്രീ യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങി  ദിനംപ്രതി വ്യാപക പരാതികൾ...

Kerala Lottery Result : 14/06/2024 Nirmal NR 384

1st Prize Rs.7,000,000/- NB 579555 (MALAPPURAM) Consolation Prize Rs.8,000/- NA 579555 NC 579555 ND 579555 NE 579555 NF 579555 NG 579555 NH 579555 NJ 579555 NK 579555...
- Advertisment -

Most Popular

- Advertisement -