Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsനവീൻ ബാബുവിന്‍റെ...

നവീൻ ബാബുവിന്‍റെ മരണത്തിൽ ജോയിന്‍റ് ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകല്‍ ശരിയാണെന്ന്  ഭാര്യ മഞ്ജുഷ

പത്തനംതിട്ട : മലയാലപ്പുഴ സ്വദേശിയും കണ്ണൂര്‍എഡിഎമ്മും ആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ ജോയിന്‍റ് ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകല്‍ ശരിയാണെന്ന് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ.

നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞുവെന്നും സംഭവത്തിൽ ഗൂഢാലോചന വ്യക്തമാണെന്നും മഞ്ജുഷ പറഞ്ഞു. പി പി ദിവ്യ യ്ക്കൊപ്പം ടിവി പ്രശാന്തും ജില്ലാ കലക്ടറും ഗൂഢാലോചനയിൽ പങ്കാളികളാണ്.

എന്നാൽ  അവരിലേക്ക് അന്വേഷണം നീളുന്നില്ല. കുടുംബത്തിന് ആശ്വാസമാണ് പുതിയ റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് നിയമ പോരാട്ടത്തിന് ശക്തി പകരും.

നവീൻ ബാബിനുമേൽ മറ്റു ചില സമ്മർദങ്ങളും ഉണ്ടായിരുന്നുവെന്നും ഭാര്യ മഞ്ജുഷ പറഞ്ഞു. ചില കുടുംബാംഗങ്ങളോട് അദ്ദേഹം അത് പറഞ്ഞിട്ടുണ്ട്. മറ്റൊരു അവസരത്തിൽ അത് വെളിപ്പെടുത്തും. സിപിഎമ്മിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും സിബിഐ അന്വേഷണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്നും മഞ്ജുഷ പറഞ്ഞു

നവീൻ ബാബുവിന്‍റെ മരണത്തിൽ മുഖ്യപ്രതി ടിവി പ്രശാന്ത് ആണെന്നും അയാളെ പ്രതി ചേര്‍ത്തിട്ടില്ലെന്നും മഞ്ജുഷ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

54 ഇന്ത്യക്കാരെ കൂടി യുഎസിൽ നിന്നും നാടുകടത്തി

ന്യൂഡൽഹി : അനധികൃത കുടിയേറ്റക്കാരായ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി. ഇതിൽ 50 പേർ ഹരിയാനക്കാരാണ് .പലർക്കും വിമാനയാത്രയിൽ 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി റിപ്പോർട്ട് ഉണ്ട്...

സ്വകാര്യ ബസിനുള്ളിൽ  അടിപിടി: അറസ്റ്റിലായ രണ്ട് യുവാക്കൾ റിമാൻഡിൽ

പത്തനംതിട്ട:  സ്വകാര്യ ബസിനുള്ളിൽ പരസ്പരം അടിപിടി കൂടിയതിന്റെ പേരിൽ അറസ്റ്റിലായ ജീവനക്കാരായ രണ്ടുപേരെയും കോടതി റിമാൻഡ് ചെയ്തു. അൽ ആമീൻ ബസിലെ ഡ്രൈവർ ചിറ്റാർ മണക്കയം വള്ളിപ്പറമ്പിൽ കെ വി രാകേഷ് (39),...
- Advertisment -

Most Popular

- Advertisement -