ബെംഗളൂരു : ഇന്ത്യന്‍ കരയിലും വിശാലമായ സമുദ്രമേഖലയിലും ആശയവിനിമയ സേവനങ്ങള്‍ നല്‍കാനായുള്ള വാർത്താവിനിമയ ഉപഗ്രഹം, സിഎംഎസ്-03യുടെ വിക്ഷേപണം ഇന്ന് നടക്കും .വൈകിട്ട് അഞ്ചരയ്‌ക്ക് ബെംഗളൂരുവിലെ ഹരിക്കോട്ടയില്‍ ബാഹുബലി എന്നറിയപ്പെടുന്ന എല്‍വിഎം3-എം5 റോക്കറ്റിലാണ് വിക്ഷേപണം നടക്കുന്നത്.
4000 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ആശവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 എന്ന ഉപഗ്രഹവും വഹിച്ചുകൊണ്ടാണ് എല്‍വിഎം3-എം5 റോക്കറ്റ് ബഹിരാകാശത്തേക്ക് പോകുന്നത്. ഇന്ത്യന്‍ മണ്ണില്‍ നിന്ന് ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹം ആണിത്. എൽവിഎം3-എം5ന്റെ അഞ്ചാമത്തെ പറക്കലാണ്. വിക്ഷേപണത്തിനായുള്ള 24 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞതായി ഐഎസ്ആര്‍ഒ അറിയിച്ചു.






