Friday, March 6, 2026
No menu items!

subscribe-youtube-channel

HomeNew Delhiഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട...

ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട എൻഡിഎ സ്ഥാനാർത്ഥി സിപി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞ – 12ന്

ന്യൂഡൽഹി : ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട എൻഡിഎ സ്ഥാനാർത്ഥി സിപി രാധാകൃഷ്ണൻ സെപ്റ്റംബർ 12 വെള്ളിയാഴ്ച രാവിലെ 11ന് സത്യപ്രതിജ്ഞ ചെയ്യും.152 വോട്ടിന്റെ ഭൂരിപക്ഷത്തിൽ 452 വോട്ടുകൾ നേടിയായിരുന്നു സിപി രാധാകൃഷ്ണന്റെ വിജയം.

പ്രതിപക്ഷ മുന്നണിക്ക് 300 വോട്ടുകൾ മാത്രമാണ് കിട്ടിയത്. 15 വോട്ടുകൾ അസാധുവായി. പ്രതിപക്ഷ മുന്നണിക്ക് കിട്ടേണ്ടിയിരുന്ന 14 വോട്ടുകൾ സിപി രാധാകൃഷ്ണന് അധികമായി ലഭിച്ചിട്ടുണ്ട്.

ഉപരാഷ്ട്രപതി പദവിയിൽ രണ്ട് വർഷം ബാക്കിനിൽക്കെ ജഗദീപ് ധൻകർ രാജിവച്ചതിനെ തുടർന്നായിരുന്നു ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. സിപി രാധാകൃഷ്ണൻ നിലവിൽ മഹാരാഷ്ട്ര ഗവർണർ ആണ്. ജാർഖണ്ഡ് തെലുങ്കാന എന്നീ സംസ്ഥാനങ്ങളുടെ ഗവർണർ സ്ഥാനവും വഹിച്ചിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരുമല പെരുന്നാൾ : കര്‍ഷകരെ ആദരിച്ച് ഓര്‍ത്തഡോക്‌സ് സഭ

പരുമല : ഭൂമിയെ സ്‌നേഹിക്കുവാനും കാര്‍ഷിക ഫലങ്ങളെ ആസ്വദിക്കുവാനും ലാഭങ്ങള്‍ക്ക് അപ്പുറമായി മറ്റുള്ളവരുടെ നന്മയെപ്രതി പ്രവര്‍ത്തിക്കുന്നതുമാണ് കര്‍ഷക ദൗത്യമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു. പരുമല പെരുന്നാളിനോടനുബന്ധിച്ച്...

Kerala Lotteries Results : 23-08-2024 Nirmal NR-394

1st Prize Rs.7,000,000/- NF 609915 (KASARAGOD) Consolation Prize Rs.8,000/- NA 609915 NB 609915 NC 609915 ND 609915 NE 609915 NG 609915 NH 609915 NJ 609915 NK 609915...
- Advertisment -

Most Popular

- Advertisement -