പാറ്റ്ന : ബിഹാറിൽ പുതിയ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ച നടക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കും.നിതീഷ് കുമാര്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയായേക്കും . ബിജെപി 89-ഉം ജെഡിയു 85 -ഉം സീറ്റുകളാണ് നേടിയത്.ബിജെപിക്ക് 15 മന്ത്രിസ്ഥാനങ്ങളും ജെഡിയുവിന് 14 മന്ത്രിസ്ഥാനങ്ങളും ലഭിക്കുമെന്നാണ് സൂചന . ബിജെപിക്ക് പുറമെ എൽജെപിക്കും ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കും .






