തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും മുൻ കേരളാ ഫുട്ബോൾ താരം കെ ടി ചാക്കോ നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ഷൈലഷ് മങ്ങാട്ട്, സ്ഥിരം സമിതി അധ്യക്ഷ പ്രീതി മോൾ ജെ, തോമസ് ബേബി, ജിജോ ചെറിയാൻ, ഗ്രേസി അലക്സാണ്ടർ, അസിസ്റ്റൻ്റ് സെക്രട്ടറി സുരോജ് ബാബു എന്നിവർ പ്രസംഗിച്ചു .കലാ-കായിക ഇനങ്ങളിൽ ഒന്നാമത് എത്തിയ സൂര്യ, വെൺപാല ക്ലബ് ഒവറോൾ കിരീടം നേടി.