Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsസിസി റ്റിവി...

സിസി റ്റിവി ക്യാമറ വച്ചതിൻ്റെ പേരിൽ അയൽവാസികൾ തമ്മിൽ തർക്കം: ഒരാൾക്ക് കുത്തേറ്റു

തിരുവല്ല:  തിരുവല്ലയിൽ സിസി റ്റിവി ക്യാമറ വച്ചതിൻ്റെ പേരിൽ അയൽവാസികൾ തമ്മിൽ തർക്കത്തിൽ  ഒരാൾക്ക് കുത്തേറ്റു.കാവുംഭാഗം മണക്കണ്ടത്തില്‍ എം സി ജേക്കബി (63) നാണ് കുത്തേറ്റത്. ഇലഞ്ഞിമൂട്ടില്‍ രാജന്‍ എബ്രാഹാം(62) ആണ് കുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

പോലീസില്‍ നിന്നും  വിരമിച്ചയാളാണ് രാജന്‍. അയല്‍ക്കാരായ ഇരുകുടുംബങ്ങളും തമ്മില്‍ വസ്തു തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കോടതിയില്‍ കേസും നടക്കുന്നുണ്ട്. രാജനെതിരെ ജേക്കബ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

ശനിയാഴ്ച വൈകീട്ട്  ജേക്കബിന്റെ ഗേറ്റിന്റെ വശത്ത് സ്ഥാപിച്ച സി സി റ്റിവി ക്യാമറാ തൻ്റെ വസ്തുവിലാണെന്ന് പറഞ്ഞ് രാജൻ തർക്കമുണ്ടാക്കി ഇത് സംബന്ധിച്ച്‌ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും രാജന്‍ കുത്തുകയുമായിരുന്നു.
ഇടതുനെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ ജേക്കബ് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശാസ്ത്ര ബോധമുണർത്തി ശാസ്ത്ര ക്വിസ്

ആലപ്പുഴ: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ആലപ്പുഴ ജില്ല യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ശാസ്ത്ര ക്വിസ് നടത്തി. കരുമാടി കെ.കെ.കെ.പി.എസ്.ജി.എച്ച്. എസ്.ലെ പി. ഹരികൃഷ്ണൻ, ജ്യോതിലക്ഷ്മി ശ്രീകുമാർ എന്നിവർ ഒന്നാം...

ഗതാഗത നിയന്ത്രണം

പത്തനംതിട്ട: മേലുകര -റാന്നി റോഡില്‍ പുതുമണ്‍ പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 18 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴഞ്ചേരി, റാന്നി ഭാഗങ്ങളിലേക്ക് പോകുന്ന ഭാരവാഹനങ്ങള്‍ ചെറുകോല്‍പുഴ-പേരൂര്‍ചാല്‍-റാന്നി റോഡുവഴി തിരിച്ചുവിടുമെന്ന് അസിസ്റ്റന്റ്...
- Advertisment -

Most Popular

- Advertisement -