ആലപ്പുഴ : തകഴി കുന്നുമ്മലിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടിയയതായി സംശയം. സംഭവത്തിൽ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കുഴിച്ചുമൂടിയത്.സംഭവത്തിൽ യുവതിയുടെ കാമുകന്‍ തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പ്പറമ്പ് തോമസ് ജോസഫ്(24) ഇയാളുടെ സുഹൃത്ത് അശോക് ജോസഫ്(24) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഓഗസ്റ്റ് ഏഴാം തീയതി വീട്ടിൽ വച്ച് പ്രസവിച്ച യുവതി കുഞ്ഞിനെ യുവാവിന്റെ കൈവശം കൊടുത്തുവിടുകയായിരുന്നു.ഇയാൾ സുഹൃത്തിനൊപ്പം ചേർന്ന് തകഴി റെയിൽവേ ക്രോസിന് സമീപം കുന്നുമ്മ ഭാഗത്ത് കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.കുഞ്ഞിനെ ഇവർ കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചിരുന്നോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്