തിരുവനന്തപുരം : വിവാദമായ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി സ്ഥലം പോലീസ് തുറന്നു .കല്ലറയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. നെഞ്ചുവരെ ഭസ്‌മവും പൂജാദ്രവ്യങ്ങളും ഇട്ട് മൂടിയ നിലയിലാണ്. മൃതദേഹത്തിന് ചുറ്റും സുഗന്ധദ്രവ്യങ്ങൾ ഉൾപ്പടെയുള്ളവ നിറച്ചിരുന്നു.തുടർ നടപടികൾക്കായി മൃതദേഹം പുറത്തെടുത്തു.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്‌റ്റ്‌മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.തിരുവനന്തപുരം സബ്കലക്ടർ ഒ.വി.ആല്‍ഫ്രഡിന്റെ നേതൃത്വത്തിലാണു നടപടികൾ പുരോഗമിക്കുന്നത്
കല്ലറ പരിശോധിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബം ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.തുടർന്നാണ് ഇന്ന് രാവിലെ കല്ലറ തുറന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹമുണ്ടായിരുന്നു. എന്നാൽ പ്രദേശത്തു പ്രതിഷേധങ്ങളൊന്നുമുണ്ടായില്ല .