Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramനിലമ്പൂർ ഉപതെരഞ്ഞെടുപ്പ്...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് : പോളിംഗ്  ശതമാനം 70 കടന്നു:  വോട്ടെണ്ണല്‍ തിങ്കളാഴ്ച

മലപ്പുറം : കനത്ത മഴയ്ക്കിടയിലും മികച്ച പോളിംഗ്  നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ  രേഖപ്പെടുത്തി. അഞ്ച് മണി വരെയുള്ള കണക്ക് അനുസരിച്ച് 70.76 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 76.6 ശതമാനമായിരുന്നു. തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.

രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിര ആയിരുന്നു. ആദിവാസി മേഖലയില്‍ ഉച്ചയ്ക്ക് ശേഷം മികച്ച പോളിംഗ് രേഖപ്പെടുത്തി. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവ. എൽപി സ്കൂളിലും ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് ചുങ്കത്തറ മാർത്തോമ ഹയർസെക്കന്ററി സ്കൂളിലും വോട്ട് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിൽ  15-ന് കൊടിയേറും

കോട്ടയം : തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിലെ  തിരുവുത്സവം മാർച്ച് 15-ന് കൊടിയേറി 24-ന് ആറോട്ടുകൂടി സമാപിക്കും.  മാർച്ച് 19 മുതൽ കിഴക്കേഗോപുരനടയിൽ വൈകിട്ട് ശ്രീബലി പുറത്തെഴുന്നെള്ളിപ്പ്, വേല സേവ മയൂരനൃത്തം തുടങ്ങി വിവിധ ക്ഷേത്രകലകളും...

ആഗോളതലത്തിൽ വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും സംബന്ധിച്ച വാർത്തകൾ: സംസ്ഥാനം സസൂക്ഷ്മം സ്ഥിതിഗതികൾ വിലയിരുത്തുന്നു- മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ട് എന്ന നിലയിൽ വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. മഹാമാരിയാകാൻ...
- Advertisment -

Most Popular

- Advertisement -