സന : യെമെനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയുടെ മോചനത്തിൽ ചർച്ചകൾ തുടരുന്നു .വിഷയത്തിൽ ബന്ധുക്കൾക്കിടയിൽ അഭിപ്രായ ഐക്യം ആയിട്ടില്ല.എന്നാൽ വധശിക്ഷ നൽകണമെന്നതിൽ ഉറച്ച് നിൽകുകയാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദിയെന്നാണ് വിവരം .
ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്‍റെ സഹോദരൻ പറഞ്ഞതായാണ് റിപ്പോർട്ടുകൾ .കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുന്നതില്‍ വിഷമമുണ്ടെന്നും എന്തു കാരണംകൊണ്ടായാലും ഒരു കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും തലാലിന്റെ സഹോദരന്‍ ബിബിസി അറബിക്കിനോട് പറഞ്ഞു.