Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsപത്തൊൻപതുകാരിയെ ആത്മഹത്യ...

പത്തൊൻപതുകാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കോന്നി : പത്തൊൻപതുകാരിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുറിഞ്ഞകൽ മുണ്ടൻ വയൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആദർശിൻ്റെയും രാജിയുടെയും മകൾ ഗായത്രിയെ ആണ് കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മാതാവ് ജോലി കഴിഞ്ഞ് ഇന്ന് 3 മണിയോടെ വീട്ടിൽ എത്തിയപ്പോഴാണ് മകളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്.

മകളുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. ഡിഗ്രി പഠനത്തിന് ശേഷം അടൂരിലെ സ്വകാര്യ സ്ഥാപനത്തിൽ മിലിട്ടറി പ്രവേശനത്തിനുള്ള പരിശീലനത്തിലായിരുന്നു പെൺകുട്ടി. മകൾ പഠിക്കുന്ന സ്ഥാപനത്തിലെ ഒരാൾ ലൈംഗിക ചുവയോടെ സംസാരിക്കുന്നതായും ഭീഷണിപ്പെടുത്തുന്നതായും മകൾ നേരത്തെ പരാതിപ്പെട്ടിരുന്നതായി മാതാപിതാക്കൾ പറഞ്ഞു.

മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൂടൽ പൊലീസ് മാതാപിതാക്കളിൽ നിന്ന് മൊഴി ശേഖരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൈദ്യുതി ബില്ല് 1000 രൂപ വരെ  പണമായി സ്വീകരിക്കാനുള്ള തീരുമാനവുമായി  കെഎസ്ഇബി

തിരുവനന്തപുരം : വൈദ്യുതി ബില്ലടയ്ക്കുമ്പോള്‍ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കാനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങി കെഎസ്ഇബി. 1000 രൂപയ്ക്ക് മുകളിലാണ് ബില്ലെങ്കില്‍ അത് ഓണ്‍ലൈനായി മാത്രമാണ് അടയ്ക്കണം. ബോർഡിൽ ജീവനക്കാരെ...

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് : ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മധ്യ- തെക്കൻ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
- Advertisment -

Most Popular

- Advertisement -