പാലക്കാട് : നിപ്പ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന പാലക്കാട് മണ്ണാർക്കാട് സ്വദേശി മരിച്ചു .പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിലിരിക്കെയാണ് അൻപതുകാരൻ മരിച്ചത്.വെള്ളിയാഴ്‌ചയാണ് പനിയും ശ്വാസതടസ്സവുമായി ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഞ്ചേരി മെഡിക്കല്‍കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു.