തൃശ്ശൂർ : കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു.ഇന്നലെ രാത്രി ഒമ്പതോടെയാണ് വിയ്യൂർ ജയിലിലെത്തിക്കുന്നതിനിടെ ഇയാൾ രക്ഷപ്പെട്ടത്.
തമിഴ്‌നാട്ടിലെ പെരിയ കോടതിയില്‍ ഹാജരാക്കിയ ശേഷം തമിഴ്‌നാട് പൊലീസിന്‍റെ വാനിലായിരുന്നു ഇയാളെ വിയ്യൂര് എത്തിച്ചത്. ജയിലിന് മുമ്പിലെത്തിയപ്പോൾ ഇയാള്‍ വാനിന്‍റെ ഡോര്‍ തുറന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും പിടിക്കാനായില്ല.കേരളത്തിലെയും തമിഴ്നാട്ടിലെയും കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയാണ് ഇയാൾ .