Thursday, December 12, 2024
No menu items!

subscribe-youtube-channel

HomeNewsകുപ്രസിദ്ധ മോഷ്ടാവ്...

കുപ്രസിദ്ധ മോഷ്ടാവ് മൊട്ടബിനു പോലീസ് പിടിയിൽ

പത്തനംതിട്ട : നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട മൊട്ട ബിനു എന്നറിയപ്പെടുന്ന ബിനു (42) പത്തനംതിട്ട പോലീസിന്റെ പിടിയിലായി.

ആനപ്പാറ സമദ് മൻസിൽ വീട്ടിൽ നസീറിന്റെ ഉടമസ്ഥതയിലുള്ള ആനപ്പാറയിലെ എസ് എൻ ട്രെഡേഴ്‌സ് എന്ന ആക്രിസാധനങ്ങൾ ശേഖരിക്കുന്ന കടയിൽ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്

ചങ്ങനാശ്ശേരി കുറിച്ചി എസ് പുരം തിരുവാതിര ഭവനത്തിൽ ബിനു കുപ്രസിദ്ധ മോഷ്ടാവാണ്. ഒക്ടോബർ 28 ന് രാത്രി എട്ടരയ്ക്കും  പിറ്റേന്ന് പുലർച്ചെ അഞ്ചിനുമിടയിലാണ് മോഷണം നടന്നത്. പൂട്ട് പൊളിച്ച് കടയ്ക്കുള്ളിൽ കടന്ന ഇയാൾ, മേശയിൽ സൂക്ഷിച്ച 3000 രൂപയും, രണ്ടുലക്ഷം രൂപ വിലവരുന്ന ചെമ്പിന്റെ സാധനങ്ങളും മോഷ്ടിച്ചു കടത്തുകയായിരുന്നു.

നസീറിന്റെ മൊഴിപ്രകാരം പത്തനംതിട്ട എസ് ഐ ജെ. ബിനോജ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണങ്ങൾ നടത്തുകയും കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. മുൻ മോഷ്ടാക്കളുടെ ലിസ്റ്റ് എടുത്ത് വിശദമായ പരിശോധന നടത്തി അന്വേഷണം തുടർന്നു.  എസ് ഐ  ജെ യു ജിനുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പത്തനംതിട്ട, കോഴഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലും പരിസരങ്ങളിലുമുള്ള ആക്രി സാധനങ്ങൾ ശേഖരിക്കുന്ന കേന്ദ്രങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. മോഷണം നടന്ന കടയിലെ സിസിടിവി ദൃശ്യങ്ങളിലും തെക്കേമലയിലെ ഒരു ആക്രിക്കടയിലെ സിസിടിവി ദൃശ്യങ്ങളിലും ഒരാളെ സംശയകരമായി കണ്ടു, സാദൃശ്യം ബോധ്യപ്പെട്ടതിനെ തുടർന്ന് ഇത് കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജതമാക്കി.
      
പിന്നീട് പ്രതിക്കായി നടത്തിയ വ്യാപകമായ തെരച്ചിലിൽ കുറിച്ചിയിൽ നിന്ന് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനക്കുശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു.  മോഷ്ടാവിന്റെ  കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് പോലീസ് നീക്കം. പത്തനംതിട്ട ഡി വൈ എസ് പി എസ് . നന്ദകുമാറിന്റെ മേൽനോട്ടത്തിലും, പോലീസ്  ഇൻസ്‌പെക്ടർ ഷിബുകുമാറിന്റെ നേതൃത്വത്തിലുമാണ് അന്വേഷണം നടത്തി മോഷ്ടാവിനെ പിടി കൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുപ്പൂരിൽ പടക്കനിർമാണത്തിനിടെ നടന്ന സ്ഫോടനത്തിൽ മൂന്ന് മരണം

തിരുപ്പൂർ : തിരുപ്പൂരിൽ വീട്ടിൽ നടന്ന പടക്കനിർമാണത്തിനിടെ സ്ഫോടനം. ഒമ്പതുമാസം പ്രായമുള്ള കുഞ്ഞടക്കം മൂന്ന് പേർ സ്ഫോടനത്തിൽ മരിച്ചു. കുമാർ (23), തിരിച്ചറിയാത്ത യുവതി, 9 മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്.കുമാറും യുവതിയും...

തീർഥാടന പാതയിൽ ലഭിക്കും ‘പമ്പാ തീർത്ഥം’

ശബരിമല : തീർഥാടകർക്ക് ശുദ്ധജലം ലഭ്യമാക്കാൻ വാട്ടർ അതോറിറ്റിയും ദേവസ്വം ബോർഡും ഒരുക്കിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങൾ. പമ്പ മുതൽ സന്നിധാനം വരെ 'പമ്പാ തീർത്ഥം' എന്ന പേരിൽ ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നുണ്ട്. ഇതിനായി...
- Advertisment -

Most Popular

- Advertisement -