ന്യൂഡൽഹി : കുവൈത്തിൽ അബ്ദലി പ്രദേശത്തെ എണ്ണ കിണറിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.തൃശൂർ സ്വദേശിസദാനന്ദൻ (40), കൊല്ലം സ്വദേശി സുനി സോളമൻ (43) എന്നിവരാണ് മരണപ്പെട്ടത് .മൃതദേഹങ്ങൾ ജഹറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല .അധികൃതർ അന്വേഷണം ആരംഭിച്ചു.






