Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഓമനപ്പുഴ ബീച്ച്...

ഓമനപ്പുഴ ബീച്ച് വിനോദസഞ്ചാര കേന്ദ്രമാക്കും: പി പി ചിത്തരഞ്ജൻ എംഎൽഎ

ആലപ്പുഴ: ഓമനപ്പുഴ ബീച്ച് ഭാവിയിൽ വലിയ വികസന സാധ്യതകളുള്ള വിനോദസഞ്ചാര കേന്ദ്രമാക്കുമെന്നും ടൂറിസം വികസനത്തിനായുള്ള പദ്ധതികൾ സർക്കാരിൻ്റെ ആലോചനയിലാണെന്നും പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. ആലപ്പുഴ വികസനാരവത്തിന് തുടക്കം കുറിച്ചു പാതിരപ്പള്ളി ബീച്ച് – ഓമനപ്പുഴ റോഡിന്റെ ഉദ്ഘാടനം  നിർവഹിച്ചു സംസാരിക്കുകയായിരുന്നു എംഎൽഎ.

ബീച്ച് വികസനം വഴി ഹോം സ്റ്റേകൾ, ചെറുകിട വ്യാപാരങ്ങൾ എന്നിവയിലൂടെ നാട്ടുകാർക്ക് വരുമാനം ലഭിക്കാനുള്ള സാഹചര്യമൊരുങ്ങുമെന്നും എംഎൽഎ പറഞ്ഞു. ആലപ്പുഴ വികസനാരവത്തിൻ്റെ ഭാഗമായി പി പി ചിത്തരഞ്ജൻ എംഎൽഎയുടെ നേതൃത്വത്തിൽ ആലപ്പുഴ മണ്ഡലത്തിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ പൂർത്തീകരണ, നിർമ്മാണ ഉദ്ഘാടനങ്ങൾക്ക് പാതിരപ്പള്ളി ബീച്ച് – ഓമനപ്പുഴ റോഡ് ഉദ്ഘാടനത്തോടെ തുടക്കമായി.

മണ്ഡലത്തിൽ നടപ്പിലാക്കിയ റോഡുകൾ, സർക്കാർ ഓഫീസുകൾ, സ്റ്റേഡിയങ്ങൾ, വായനശാലകൾ തുടങ്ങി വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ഭാവി വികസന ചർച്ചകൾക്കായുള്ള കൂട്ടായ്മയുമാണ് വികസനാരവത്തിലൂടെ സംഘടിപ്പിക്കുന്നത്. പരിപാടിയിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഡി ശ്രീദേവി അധ്യക്ഷയായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫ്ലാറ്റിൽ അതിക്രമിച്ച് കയറി സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരം : കഴക്കൂട്ടത്ത് ഫ്ലാറ്റിൽ അതിക്രമിച്ച് കയറി സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സ്വദേശിയായ ദീപു എന്ന യുവാവിനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. രണ്ട് ദിവസം മുമ്പാണ്...

കരസേനയുടെ അഗ്‌നിവീർ റിക്രൂട്ട്‌മെൻ്റ് റാലി നവംബർ 6 മുതൽ അടൂരിൽ

പത്തനംതിട്ട: ബാംഗ്ലൂർ റിക്രൂട്ടിംഗ് മേഖലാ ആസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്‌മെൻ്റ് റാലി (ആർമി) നവംബർ 06-ന്  രാവിലെ ആറ് മണിക്ക് പത്തനംതിട്ടയിലെ അടൂർ സബ് ഡിവിഷനിലെ...
- Advertisment -

Most Popular

- Advertisement -