Tuesday, December 3, 2024
No menu items!

subscribe-youtube-channel

HomeEducationമെയ് 25...

മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കും

തിരുവനന്തപുരം : മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത തൊഴിലാളി, മഹിളാ, യുവജന സംഘടനകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ശുചീകരണ പ്രവർത്തനങ്ങളിൽ എല്ലാ സംഘടനകളും പങ്കാളികളാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സമ്പൂർണ്ണ ശുചീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. സ്‌കൂൾ പരിസരം, ക്ലാസ് മുറികൾ, ടോയ്‌ലറ്റ്‌, കുട്ടികൾ ഉപയോഗിക്കുന്ന മറ്റു പൊതുവായ സ്ഥലങ്ങൾ എന്നിവയെല്ലാം വൃത്തിയാക്കണം.

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്. സ്‌കൂളുകൾ തുടർച്ചയായി അടഞ്ഞു കിടക്കുന്നതിനാൽ ഇഴജന്തുക്കൾ കയറിയിരിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഇത്തരം ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ജൂൺ 3 നാണ് സംസ്ഥാനത്ത്‌ സ്കൂളുകൾ തുറക്കുന്നത്‌.അന്ന് രാവിലെ 9.30 ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാനൂർ ബോംബ് സ്ഫോടനം: 4 പേർ കസ്റ്റഡിയിൽ

കണ്ണൂർ : കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ കസ്റ്റഡ‍ിയിൽ.അരുൺ, അതുൽ, ഷിബിൻ ലാൽ,സായൂജ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്.സ്ഫോടനം നടക്കുമ്പോൾ ഇവർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരാണ്.കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേയാണ്...

തൃശൂരിൽ‌ ലീഡ് വർധിപ്പിച്ച് സുരേഷ് ഗോപി

തൃശ്ശൂർ : തൃശൂരിൽ‌ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് ചെയ്യുന്നു. നിലവിൽ 20,000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി മുന്നിലാണ്. രണ്ടാം സ്‌ഥാനത്ത്‌ എൽ ഡി എഫിന്റെ വി...
- Advertisment -

Most Popular

- Advertisement -